സൗജന്യ അപകട ഇന്‍ഷുറന്‍സ് പോളിസി വിതരണം ചെയ്തു
മാനന്തവാടി: പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമായി ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി സൗജന്യ അപകട ഇന്‍ഷുറന്‍സ് പോളിസി വിതരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഷീബ ജോസഫ് അധ്യക്ഷനായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. ന്യൂ ഇന്ത്യ അസ്ഷുറന്‍സ് കമ്പനി സീനിയര്‍ ഡിവിഷന്‍ മാനേജര്‍ കെ.സി ചന്ദ്രന്‍ കോളേജ് പ്രിന്‍സിപ്പാളിന് പോളിസി കൈമാറി. പിടിഎ പ്രസിഡന്റ് ബാബുരാജ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ദേവപ്രിയ, ആശംസ കോളേജ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി റിനു ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply