May 7, 2026

തരിയോടിന് സ്വപ്ന സാക്ഷാത്കാരം; ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചു

0
site-psd-11
By ന്യൂസ് വയനാട് ബ്യൂറോ

 

കാവുംമന്ദം: തരിയോടിന്റെ സമഗ്ര കായിക വികസനവും കായിക സംസ്‌കാരമുള്ള പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ അക്കാദമി സ്ഥാപിച്ചു. അക്കാദമിയുടെ ഉദ്ഘാടനം സന്തോഷ് ട്രോഫി താരം റാഷിദ് മുണ്ടേരി നിര്‍വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷനായി. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഷാജി പി കെ മുഖ്യാതിഥിയായി. പ്രത്യേക പരിഗണന നല്‍കി എസ് ടി വിഭാഗത്തില്‍ നിന്നും ജനറല്‍ വിഭാഗങ്ങളില്‍ നിന്നുമായി 150 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിട്ടുണ്ട്.

ആധുനിക രീതിയിലുള്ള പരിശീലന ഉപകരണങ്ങള്‍, കുട്ടികള്‍ക്ക് മികച്ച നിലവാരമുള്ള സ്‌പോര്‍ട്‌സ് കിറ്റ്, എ ഐ എഫ് എഫ് അംഗീകാരമുള്ള പരിശീലകരുടെ സേവനം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എസ് ടി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, ലഹരി മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അടിമപ്പെടല്‍ ഒഴിവാക്കുക, കായിക ക്ഷമതയുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക, തരിയോട് പ്രദേശത്ത് പുതിയ ഒരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് അക്കാദമി രൂപീകരണത്തോടെ ഗ്രാമപഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ സൗകര്യപ്രദമായ സമയങ്ങളില്‍ ആണ് തരിയോട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് ഫുട്‌ബോള്‍ പരിശീലനം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വിജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗം സൂന നവീന്‍, പിടിഎ പ്രസിഡണ്ട് ബെന്നി മാത്യു, പരിശീലകരായ മുഹമ്മദ് ഫായിസ്, മുഹമ്മദ് റാഫി, സുമേഷ് കേളു തുടങ്ങിയവര്‍ സംസാരിച്ചു.നിര്‍വഹണ ഉദ്യോഗസ്ഥയൂം പ്രധാന അധ്യാപികയുമായ ജയരത്‌നം സ്വാഗതവും ഉഷ കുനിയില്‍ നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *