റോഡുകളുടെ നവീകരണത്തിന് ഫണ്ട് അനുവദിച്ചു
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി ഫ്‌ളഡ് ഫണ്ടില്‍ നിന്നും തുക അനുവദിച്ചു.മുട്ടില്‍ പഞ്ചായത്തിലെ കരിങ്കണ്ണികുന്ന്വാഴവറ്റ റോഡ്,കണിയാംമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട്കനാല്‍ റോഡ്, കീരിപ്പറ്റമൂര്‍ത്തിവയല്‍ റോഡ്, കമ്പളക്കാട്കൊഴിഞ്ഞങ്ങാട് റോഡ്,വൈത്തിരി പഞ്ചായത്തിലെ വൈത്തിരി ഐ.എച്ച്.ഡി.പി റോഡ്,മൂപ്പൈനാട് പഞ്ചായത്തിലെ ചെല്ലങ്കോട്ട്വെള്ളേരി റോഡ്,പൊഴുതന പഞ്ചായത്തിലെ ആറാംമൈല്‍മേല്‍മുറി റോഡ്,പടിഞ്ഞാറത്തറ പഞ്ചായത്തിലെ മേച്ചേരി മങ്കേട്മാവേലി റോഡ്,
കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ തുര്‍ക്കി കെ.എസ്.ആര്‍.ബി റോഡ് എന്നിവയ്ക്ക് 10 ലക്ഷം രൂപ വീതം ഫ്‌ളഡ് ഫണ്ടില്‍ നിന്നും തുക അനുവദിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു.





Leave a Reply