കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു
ബത്തേരി: കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.ബത്തേരിയില്‍ ചേര്‍ന്ന യോഗത്തില്‍ 26 അംഗ കമ്മിറ്റി രൂപീകരിച്ചു. ദീപു ഫിലിപ്പ് പ്രസിഡന്റായും റമീസ് പനമരം സെക്രട്ടറിയായും സ്റ്റീഫന്‍ കെ.പി. ട്രഷററായും ബിനോയ് ജെ.കെ രക്ഷാധികാരിയായും ചുമതലയേറ്റു. കെടിസിഎ സംസ്ഥാന സെക്രട്ടറി ഷാജു കാസര്‍ഗോഡ്, സംസ്ഥാന ട്രഷറര്‍ അജ്മല്‍ കണ്ണൂര്‍, എന്നിവര്‍ പങ്കെടുത്തു. അസോസിയേഷന്‍ ഭാവിയില്‍ ജില്ലാതല ലീഗ് ടൂര്‍ണ്ണമെന്റ്, യുവതല പരിശീലന ക്യാമ്പുകള്‍, അമ്പയര്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ എന്നിവ സംഘടിപ്പിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.





Leave a Reply