May 3, 2026

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും

0
site-psd-250
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: വൈത്തിരി ഉപജില്ല സ്‌ക്കൂള്‍ കലോത്സവം നാളെ ആരംഭിക്കും. നവംബര്‍ 12,13,14 തീയതികളില്‍ തരിയോട് നിര്‍മ്മല ഹൈസ്‌കൂള്‍, സെന്റ് മേരീസ് യു.പി സ്‌കൂള്‍ എന്നിടങ്ങളില്‍ വെച്ച് നടക്കുന്ന കലോത്സവത്തില്‍ എല്‍.പി, യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ നിന്നായി 4500 ഓളം കുട്ടികള്‍ പങ്കെടുക്കും. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള വിളംബര ജാഥ കാവുമന്ദത്ത് നടന്നു. വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ബാബു ടി ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകന്‍ ജോബി മാനുവല്‍,പബ്ലിസിറ്റി കണ്‍വീനര്‍
ഇ മുസ്തഫ,ഷമീം പാറക്കണ്ടി, രാധ പുലിക്കോട്, ഉണ്ണികൃഷ്ണന്‍ കെ വി, ഷീജ ആന്റണി, ചന്ദ്രന്‍ എം,സൂന നവീന്‍,ബീന റോബിന്‍സണ്‍,വിജയന്‍ തോട്ടുങ്കല്‍,പുഷ്പ വി എം,വത്സല നളിനാഷന്‍, സിബിള്‍ എഡ്വേര്‍ഡ്,ഷിബു വി ജി, ഗോപിനാഥന്‍ കെ എന്‍, അബ്രാഹം കെ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂളിലെ എസ്പിസി, എന്‍സിസി, സ്‌കൗട്ട്, ഗൈഡ്, ജെആര്‍സി, ലിറ്റില്‍ കൈറ്റ് ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ വിളംബര ജാഥയില്‍ അണിനിരന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *