ചികിത്സാ സഹായം തേടുന്നു
അമ്പലവയല്‍ ആനപ്പാറ പ്രദേശത്ത് സ്ഥിര താമസക്കാരനായ കൂരിമണ്ണില്‍ പുളിക്കമത്ത് പോക്കുട്ടി, ഷമീന എന്നിവരുടെ മകനായ മുഹമ്മദ് ഷിജില്‍ (27) ന് ഏറെക്കാലമായ് രണ്ട് കിഡ്നിയും പ്രവര്‍ത്തന രഹിതമായ് കോഴിക്കോട് ഇഖ്‌റ ഹോസ്പ്പിറ്റലില്‍ ചികിത്സയിലാണ്.ഈ കുടുംബത്തിന്റെ ഏക വരുമാനം കൂലിപ്പണിയെടുക്കുന്ന പിതാവിനെ ആശ്രയിച്ചാണ്.പിതാവിന്റെ കിഡിനിയാണ് മകനായ് നല്‍കുന്നത്. ശസ്ത്രക്രിയക്കും, തുടര്‍ചികിത്സക്കുമായി 15 ലക്ഷത്തില്‍ പരം രൂപ കണ്ടെത്തേണ്ടതുണ്ട്.അതിനായി ഐ. സി. ബാലകൃഷ്ണന്‍, ഹഫ്സത്ത്,ബിന്ദു അനന്തന്‍ ,ഷിഫാനത്ത് ,ഷമീര്‍ മാളിക ,അനീഷ് ബി നായര്‍ ,റിയാസ് ഫൈസി എന്നിവര്‍ രക്ഷാധികാരികളായി ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
വൃക്ക മാറ്റി വെക്കല്‍ അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇനി ഒന്നും ഇല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ കുടുംബത്തിന് മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇല്ല.പി. സി. സുനില്‍ എന്നിവര്‍ ചെയര്‍മാനും, ഒ. വി. വര്‍ഗ്ഗീസ് പുരുഷോത്തമന്‍ അമ്പലമൂല വൈസ് ചെയര്‍മാനായും,ആലിക്കുട്ടി എന്നിവര്‍ കണ്‍വീനറും പ്രകാശന്‍ റ്റി. ആര്‍. സെബാസ്റ്റ്യന്‍ എന്നിവര്‍ ജോ. കണ്‍വീനറായും, മുഹമ്മദ് ഹാജി എന്നവര്‍ ട്രഷററായും ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കേരളാ ബാങ്ക് അമ്പലവയല്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.നിരാലംബ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ഉദാരമായ സഹായ സഹകരണം ഉണ്ടാവണമെന്ന് ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരള ബാങ്ക് –
അമ്പലവയല്‍ ബ്രാഞ്ച്
A/C. No. 168012801200632
IFSC KSBK0001680





Leave a Reply