May 23, 2026

‘മെരാകി’ പരിശീലനം സംഘടിപ്പിച്ചു

0
site-psd-305
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കുട്ടികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി നിലകൊള്ളുന്ന സംവിധാനമായ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ദേശീയ ശിശുദിനാഘോഷത്തിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലയിലെ സൂപ്പര്‍വൈസര്‍മാര്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കായി നടത്തിയ പരിശീലന പരിപാടി ചൈല്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജഗദീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക തോമസ് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസര്‍ഗീത എംജി മുഖ്യപ്രഭാഷണം നടത്തി.

ചൈല്‍ഡ് ഹെല്‍പ് ലൈന്‍ കോഡിനേറ്റര്‍ സതി കുമാരി സ്വാഗതം ആശംസിച്ചു. അവര്‍ റെസ്പോണ്‍സിബിലിറ്റി ചില്‍ഡ്രന്‍ പദ്ധതിയുടെ സൈക്കോളജിസ്റ്റ് ഹരിത പോള്‍ റെസ്‌ക്യൂ ഓഫീസര്‍ ധന്യ ഗോപാല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങിന് സോഷ്യല്‍ വര്‍ക്കര്‍ അശ്വതി തോമസ് നന്ദി അര്‍പ്പിച്ച് സംസാരിച്ചു.

ശിശു സംരക്ഷണ സംവിധാനങ്ങള്‍, ബാലസംരക്ഷണ നിയമങ്ങള്‍, ചൈല്‍ഡ് വെല്‍ഫെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ ഘടനയും ഉത്തരവാദിത്തങ്ങളും സ്ഥാപനേതര സംരക്ഷണം എന്നെ വിഷയങ്ങളില്‍ മജേഷ് രാമന്‍ (പ്രൊട്ടക്ഷന്‍ ഓഫീസര്‍ഐ സി), ആസ്മിത പി എം (പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്‍ഐസി), അജ്മല്‍ സിയാദ് (സോഷ്യല്‍ വര്‍ക്കര്‍),റൈസന്‍ ഫ്രാന്‍സിസ്‌റൈസന്‍ ഫ്രാന്‍സിസ് ചൈല്‍ഡ് ഹെല്‍പ് ലൈന്‍(ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സൂപ്പര്‍വൈസര്‍) എന്നിവര്‍ പരിശീലനം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *