May 6, 2026

കേരളയാത്ര ജില്ലാ സ്വാഗത സംഘം രൂപീകരിച്ചു

0
site-psd-331
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ വയനാട് ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു.മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായാണ് മുസ്ലിം ജമാഅത്ത് കേരള യാത്ര നടത്തുന്നത്. 2026
ജനുവരി ഒന്ന് മുതല്‍ 17 വരെയാണ് കേരളയാത്ര.ജനുവരി 5 ന് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കും.കല്‍പ്പറ്റ ദാറുല്‍ഫലാഫ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പി.ഹസന്‍ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു.കെ. ഒ അഹ്‌മദ് കുട്ടി ബാഖവി അദ്ധ്യക്ഷനായി.

മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍സെക്രട്ടറി എസ്.ശറഫുദ്ദീന്‍.സംസ്ഥാന കമ്മിറ്റി അംഗം ബശീര്‍ മാസ്റ്റര്‍ ചെല്ലക്കൊടി എന്നിവര്‍ കേരളയാത്ര,സെന്റിനറിഗാര്‍ഡ് പദ്ധതികളവതരിപ്പിച്ചു. മുത്തുക്കായതങ്ങള്‍,അലിമുസ്ലിയാര്‍ വെട്ടത്തൂര്‍,കെ.സി അബൂബക്കര്‍ ഹസ്രത്ത്,കെ. കെ.മുഹമ്മദലി ഫൈസി,നാസര്‍മുസ്ലിയാര്‍ ഊട്ടി,ബശീര്‍ സഅദി,സലാംമുസ്ലിയാര്‍,കെ. എ. സലാം ഫൈസി,ഇ.പി അബ്ദുല്ല സഖാഫി,റംശാദ് ബുഖാരി ,എസ്.അബ്ദുല്ല,പി .സി.അബുശ്ശദ്ദാദ് ,സി .എച്ച് നാസര്‍ മാസ്റ്റര്‍ ,ലത്വീഫ് കാക്കവയല്‍,ഹാരിസ് ഇര്‍ഫാനി,ബശീര്‍കുഴിനിലം ,ഉമര്‍ സഖാഫി ചെതലയം,ആലാന്‍ അന്ത്രുഹാജി പ്രസംഗിച്ചു.സ്വാഗതസംഘം ഭാരവാഹികളായി ചെയര്‍മാന്‍ ഹാരിസ് നീലിക്കണ്ടിനീലിക്കണ്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ കെകെ മുഹമ്മദലി ഫൈസി ജനറല്‍ കണ്‍വീനര്‍ കെ എസ് മുഹമ്മദ് സഖാഫി
ഫിനാന്‍സ് സെക്രട്ടറി ന്യൂ ബെയ്ക്ക് ബാവ കോര്‍ഡിനേറ്റര്‍ ലത്തീഫ് കാക്കവയല്‍ വൈസ് ചെയര്‍മാന്‍ ഹംസ അഹ്‌സനി ഓടപ്പള്ളംബഷീര്‍ സഅദിനാസര്‍ മുസ്ലിയാര്‍ ഊട്ടിസലാം മുസ്ലിയാര്‍ ജോ.കണ്‍വീനര്‍മാര്‍
റംഷാദ് ബുഖാരി ഉമര്‍ സഖാഫി ചെതലയംഹാരിസ് ഇര്‍ഫാനി ഡോ. ഇര്‍ഷാദ്എന്നിവരെ തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *