വിമുക്തി സ്‌പോര്‍ട്‌സ് ടീം രൂപീകരണവും ജഴ്‌സി വിതരണവും സംഘടിപ്പിച്ചു
മാനന്തവാടി : സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ നേതൃത്വത്തില്‍ പോസിറ്റീവ് കായിക ലഹരികളിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്നതിന്റെ ഭാഗമായി, ജില്ലയിലെ സ്‌കൂളുകളിലെ ആന്റി നാര്‍കോട്ടിക് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച കായിക ടീമായ മാനന്തവാടി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ഫുട്‌ബോള്‍ ടീമിന് ജേഴ്‌സി വിതരണം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഷിജോ ചില്ലിലപ്പിള്ളി അധ്യക്ഷനായി. സീനിയര്‍ അസിസ്റ്റന്റ് ബിന്ദു ചെറിയാന്‍ സ്വാഗതം ആശംസിച്ചു. വി.ടി.സന്തോഷ്, റിന്‍സ് ഡൊമിനിക്, ജെസ്സിന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.വിജേഷ് കുമാര്‍, എസ്. അമല്‍ ജിഷ്ണു മുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ സജിത് ചന്ദ്രനും വിമുക്തി മിഷന്‍ വയനാട് ജില്ല കോഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ അച്ചൂരാനവും ചേര്‍ന്ന് എക്‌സൈസ് വകുപ്പ് നല്‍കുന്ന ജഴ്‌സി വിതരണം ചെയ്തു. സ്റ്റാഫ് പ്രതിനിധി ബോബിന്‍ ബോസ് നന്ദി പ്രകാശനം നടത്തി.





Leave a Reply