മൈത്രി നഗർ നടപ്പാത: സ്ഥാനാർഥിക്കെതിരായ ആരോപണം അടിസ്ഥാനരഹിതം – എൽ.ഡി.എഫ്
മാനന്തവാടി:മാനന്തവാടി നഗരസഭയിലെ ഇരുപത്തി ഒന്നാം ഡിവിഷനായ മൈത്രി നഗറിലെ സ്ഥാനാർഥിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മൈത്രിനഗർ ആനപ്പാത്തി വയൽ നടപ്പാത 2016- 2017 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അന്നത്തെ കൗൺസിലർ ആയിരുന്ന കടവത്ത് മുഹമ്മദ് 75000/- രൂപക്ക് 27 മീറ്റർ നീളവും 2.6 മീറ്റർ വീതിയിലും നിർമിച്ച കോൺക്രീറ്റ് നടപ്പാതയുടെ ബാക്കി ഭാഗം 7 കുടുംബങ്ങൾ ഗുണഭോക്താക്കളായിട്ടുള്ളതും കൃഷി ആവശ്യത്തിന് വേണ്ടി മൈനർ ഇറിഗേഷന്റെ പൊതു കുളവും കൃഷി യോഗ്യമായ വയലും ഉൾപ്പെടുന്നതാണ് നടപ്പാത. 2025- 2026 വാർഷിക പദ്ധയതിയിൽ ഉൾപ്പെടുത്തി 200000/- ( രണ്ട് ലക്ഷം ) രൂപ വകയിരുത്തി നടപ്പാതയുടെ ബാക്കി ഭാഗം 7 കുടുംബങ്ങളുടെ ആവശ്യർത്ഥം കോൺക്രീറ്റ് ചെയ്തത്. സ്ഥാനാർഥിയുടെ വീട്ടിലേക്ക് നടപ്പാത നിർമിച്ചു എന്നത് തികച്ചും വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. നടപ്പാതയിൽ നിന്നും വലത്തോട്ട് മാറി ഉദ്ദേശം 50 മീറ്റർ മൺറോഡിലൂടെ പോയാൽ മാത്രമേ സ്ഥാനാർഥിയുടെ വീട്ടിൽ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ. എല്ലാ വിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് വാർഡ് സഭയുടെയും യു ഡി എഫ് മുനിസിപ്പൽ ഭരണ സമിതിയുടെയും തുടർന്ന് ജില്ലാ ആസൂത്രണ സമിതിയുടെയും അംഗീകാരത്തോടെയും ആണ് നടപ്പാത നിർമ്മിച്ചിരിക്കുന്നതെന്നും, 21ആം ഡിവിഷനിൽ മത്സരിക്കുന്ന സ്ഥാനാർഥിക്കെതിരെ റോഷൻ രവീന്ദ്രൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള തരം താണ രാഷ്ട്രിയമാണെന്നും ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും കൺവീനർ വി ജി ഗിരിജ, പി ആർ ബിജു, വി ബി അജീഷ് എന്നിവർ പറഞ്ഞു.





Leave a Reply