April 25, 2026

ഒരേ വർഷം അഞ്ച് അധ്യാപകർക്ക് ഡോക്ടറേറ്റ്; ചരിത്ര നേട്ടവുമായി മേരി മാതാ കോളേജ്

0
IMG_20260303_153239
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഒരേ വർഷം അഞ്ച് അധ്യാപകർ വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയതോടെ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് മാനന്തവാടി മേരി മാതാ കോളേജ്. കണ്ണൂർ സർവകലാശാലയിൽ നിന്ന് ഡോ. ടി. ഇ. ജിഷ (കമ്പ്യൂട്ടർ സയൻസ്), ഡോ. ബിനോയ് ജോസഫ് (ഗണിതശാസ്ത്രം), ഡോ. ഷെറിൻ ചാക്കോ (ജന്തുശാസ്ത്രം) എന്നിവരും കോഴിക്കോട് എൻ. ഐ. ടിയിൽ നിന്ന് ഡോ. സി. എം. ജെ. എലിസബത്തും (കമ്പ്യൂട്ടർ സയൻസ്), തമിഴ്‌നാട് അളഗപ്പ സർവകലാശാലയിൽ നിന്ന് ഡോ. റെജി ഫ്രാൻസിസും (കൊമേഴ്‌സ്) ആണ് ഡോക്ടറേറ്റ് നേടിയത്.

 

നേട്ടം കൈവരിച്ച അധ്യാപകരെ കോളേജ് എക്സലൻസ് ഡേയിൽ വെച്ച് മാനേജർ മോൺസിഞ്ഞോർ റവ. ഫാ. ഡോ. പോൾ മുണ്ടോലിക്കാലിന്റെ നേതൃത്വത്തിൽ കോളേജ് കമ്മ്യൂണിറ്റി അഭിനന്ദിച്ചു. ചടങ്ങിൽ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പോരുന്നേടം, കോളേജ് അസോസിയേറ്റ് മാനേജർ ഫാദർ സിബിച്ചൻ ചേലക്കാപ്പള്ളിൽ, പ്രിൻസിപ്പാൾ പ്രൊഫ. ഡോ. തോമസ് മോണോത്ത് എന്നിവർ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *