കർഷകൻ്റെ മരണം കാട്ടാന ആക്രമണം മൂലം പോസ്റ്റ്മോർട്ടം പൂർത്തിയായി
ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ . തുരുത്താൻപോയ വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രാജീവിൻ്റെ (48) മരണം കാട്ടാനയുടെ ആക്രമണത്തെ തുടർന്നെന്ന് സ്ഥിരികരിച്ചു.
ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ.
ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ രജീവ് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിൽ വീണുകിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





Leave a Reply