ഏഴാംമൈൽ – പരിയാരമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു
തരുവണ: ടാറിംഗ് പൂർത്തീകരിച്ച ഏഴാംമൈൽ – പരിയാരമുക്ക് റോഡിൻ്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖമർ ലൈല നിർവ്വഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സലാം, ആതിക്ക, വാർഡുമെമ്പർമാരായ കെ.കെ അബ്ദുള്ള, സി. സുമയ്യ, സൗദ കൊടുവേരി, അബ്ദുള്ള കെ, റംല മുഹമ്മദ് എന്നിവരും എ.കെ. മമ്മൂട്ടി ഹാജി, പി. മമ്മൂട്ടി, നവാസ് പി.കെ, അശ്രഫ് സി.എച്ച്, അമ്മത് കാളിയാർ, കെ.സി.കെ നജ്മുദ്ദീൻ, ഇസ്മായിൽ കൊയിലാണ്ടി, നിസാർ സി, അബ്ദുള്ള എം, മൊയ്തു സി.എച്ച് തുടങ്ങിയവരും പങ്കെടുത്തു.





Leave a Reply