റിയാദ് കെ.എം.സി.സി. നിസ്കാര കുപ്പായ വിതരണം: മാനന്തവാടി താലൂക്ക് തല ഉദ്ഘാടനം നടന്നു
മാനന്തവാടി: റിയാദ് കെ.എം.സി.സി. മാനന്തവാടി താലൂക്കിലെ വനിതകൾക്കായി നൽകുന്ന നിസ്കാര കുപ്പായങ്ങളുടെ വിതരണ ഉദ്ഘാടനം നടന്നു. വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.സി. മൈമൂന, താലൂക്ക് പ്രസിഡന്റ് ആമിന സത്താറിന് കുപ്പായം കൈമാറി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ആമിന സത്താർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ദയരോത് അബ്ദുള്ള ഹാജി യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആസ്യ മൊയ്‌ദു സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, ആമിന അവറാൻ, നദീറ നൗഷാദ്, റഷീദ സി., ആതിക്ക ബായി, സൗദ കൊടുവേരി, മൈമൂന ഖാദർ, സുലൈഖ മാനന്തവാടി, സകീന, അലിയ എടവക, ഫാത്തിമ തവിഞ്ഞാൽ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply