‘കബനി വീണ്ടും ഒഴുകുന്നു’; മാവറ വർക്കിയുടെ ഓർമ്മക്കുറിപ്പുകൾ മന്ത്രി ഒ.ആർ. കേളു പ്രകാശനം ചെയ്യും
മാനന്തവാടി: 1964 മുതൽ 1979 വരെയുള്ള 15 വർഷം മാനന്തവാടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന മാവറ വർക്കി തന്റെ ഔദ്യോഗിക-വ്യക്തിജീവിത അനുഭവങ്ങൾ കോർത്തിണക്കി രചിച്ച ‘കബനി വീണ്ടും ഒഴുകുന്നു’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ നടക്കുന്ന സുഹൃത് കൂട്ടായ്മയിൽ വെച്ച് മന്ത്രി ഒ.ആർ. കേളു പുസ്തക പ്രകാശനം നിർവഹിക്കും.ജീവകാരുണ്യ സംഘടനയായ സ്പന്ദനം മാനന്തവാടി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിലൂടെ ലഭിക്കുന്ന വരുമാനം പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ. എ. ഗോകുൽ ദേവ്, ബാബു ഫിലിപ്പ്, ജസ്റ്റിൻ പനച്ചിയിൽ, അലി ബ്രാൻ, കെ.എം. ഷിനോജ് എന്നിവർ അറിയിച്ചു.





Leave a Reply