May 15, 2026

മന്ത് രോഗവ്യാപനം-രണ്ടാം ഘട്ട പരിശോധനാ ക്യാമ്പ് നടത്തി

0
IMG_20260305_202006
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി:  പുൽപ്പള്ളി ടൗൺ പ്രദേശത്ത് മന്ത് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളുമായി അടുത്തിടപഴകുന്ന വ്യാപാരികൾക്കും,ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലെ സ്റ്റാഫിനേയും ഉൾപ്പെടുത്തി രണ്ടാംഘട്ട മന്ത് പരിശോധനാ ക്യാമ്പ് നടത്തി.കൊതുകുകൾ കടിക്കുന്നതിലൂടെ പരക്കുന്ന മൈക്രോഫെലേറിയ എന്ന രോഗാണുവിൻ്റെ സാന്നിധ്യം രാത്രികാലങ്ങളിൽ രക്തം പരിശോധിച്ചാൽ മാത്രമേ ലഭിക്കുകയുള്ളൂ എന്നതിനാൽ രാത്രി എട്ടുമണി മുതൽ പത്തുമണി വരെയായിരുന്നു ക്യാമ്പ് നടത്തിയത്.പുൽപ്പള്ളി സി.എച്ച്.സി.യിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചാണ് രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്.പ്രദേശത്തെ വ്യാപാരികളെയും, ഓട്ടോറിക്ഷാ ഡ്രൈവർമാരെയുമടക്കം ഉൾപ്പെടുത്തി തുടർ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മനോജ് പറഞ്ഞു.

 

കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഭിലാഷ്.പി.വി,ദിനേഷ് കുമാർ.വി.വി, ശ്രുതി വിജയൻ എന്നിവരോടൊപ്പം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര,ഷാജിമോൻ.പി.എ, അജിമോൻ കെ.എസ്,സജി വർഗീസ്,മുഹമ്മദ് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *