April 25, 2026

ബവ്‌കോ പനമരം ഔട്ട്‌ലെറ്റിൽ ആന്റി ഹരാസ്‌മെന്റ് സമിതി നിലവിൽ വന്നു; രഞ്ജുഷ വി. എസ്. ചെയർപേഴ്സൺ

0
IMG_20260306_112801
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിലെ വനിതാ ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി പനമരം ബവ്‌കോയിൽ ആന്റി ഹരാസ്‌മെന്റ് സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പയ്യമ്പള്ളി പുത്തൻപുരയിൽ രഞ്ജുഷ വി. എസിനെ സമിതിയുടെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. പനമരം കളറിയാട്ട് വീട്ടിൽ പി. സൂര്യ, പനമരം ബവ്‌കോ മാനേജരായ പൂതാടി വീട്ടിപ്പുരയിൽ വി. കെ. സജി എന്നിവരാണ് അസിസ്റ്റന്റ് ചെയർപേഴ്സൺമാർ.

 

സംസ്ഥാനത്തെ മുഴുവൻ ബവ്‌കോ ഔട്ട്‌ലെറ്റുകളിലും സുരക്ഷിതമായ തൊഴിലന്തരീക്ഷം ഉറപ്പാക്കുന്നതിനായി കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഹർഷിത അട്ടല്ലൂരി ഐ.പി.എസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ സംഘടിപ്പിച്ച ആന്റി ഹരാസ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാമിൽ ഇവർ പങ്കെടുത്തു. ഔട്ട്‌ലെറ്റുകളിൽ വനിതാ ജീവനക്കാർ നേരിടുന്ന വെല്ലുവിളികൾക്കും അതിക്രമങ്ങൾക്കുമെതിരെ കൃത്യമായ ഇടപെടലുകൾ നടത്തുകയാണ് ഈ സമിതിയുടെ ലക്ഷ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *