June 25, 2026

വിദ്യാർത്ഥികളെ ഉപയോഗിച്ച് പണപ്പിരിവ്: മന്ത്രിക്ക് പരാതി നൽകി 

0
IMG_20260306_120800
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെള്ളമുണ്ട: സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്നതായി കാണിച്ച് രക്ഷിതാവ് വിദ്യാഭ്യാസ മന്ത്രി, ബാലാവകാശ കമ്മീഷൻ, ചൈൽഡ് ലൈൻ, ഡി.ഇ.ഒ തുടങ്ങിയവർക്ക് പരാതി നൽകി.

വെള്ളമുണ്ട ഗവ. യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് പണപ്പിരിവ് നടത്താൻ കുട്ടികളെ നിർബന്ധിക്കുന്നതായും പണം പിരിക്കാത്ത കുട്ടികളെ പി. ടി.എ പ്രസിഡന്റ് ഉൾപ്പടെയുള്ള കമ്മിറ്റിയിലെ ചില അംഗങ്ങൾ ക്ലാസിൽ കയറി മാനസികമായി പീഡിപ്പിക്കുന്നതായുമാണ് പരാതിയിൽ പറയുന്നത്.

കുട്ടികളെ ഉപയോഗിച്ച് പണപ്പിരിവ് പാടില്ലെന്ന കാര്യം നിലനിൽക്കെ പണം പിരിക്കാത്ത കുട്ടികളെ മാനസികമായി പീ ഡിപ്പിക്കുകയാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

 

യു.എസ്.എസ് പരീക്ഷക്ക് തയാറെടുക്കുന്നതിനാൽ തന്റെ മകൾക്ക് പണം പിരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, പഠന സമയത്ത് പി.ടി.എ ഭാര വാഹികൾ ക്ലാസിൽ കയറി പണം പിരിക്കാത്തത് ചോദ്യംചെയ്തത് മകൾക്ക് മാനസിക വിഷമമുണ്ടാക്കിയതായും കുറ്റക്കാർക്കെതിരേ നടപടി സ്വീകരി ക്കണമെന്നും പരാതിയിൽ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *