May 15, 2026

വിദ്യാർത്ഥിനികൾക്കായി സ്വയംപ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

0
IMG_20260306_145937
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥിനികൾക്കായി ‘സ്ട്രെങ്ത് ഇൻ സേഫ്റ്റി’  എന്ന പേരിൽ സ്വയംപ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു. കോളേജ് പരാതി പരിഹാര സമിതിയും നൈപുണ്യ വികസന കേന്ദ്രവും കേരള പോലീസ്, അസാപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

​കോളേജ് ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ ശശീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് മോനോത്ത് അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ മിഥുൻ ഷാജി സ്വാഗതവും അസാപ്പ് പ്രതിനിധി ഷഹന കെ.എസ് ആശംസയും നേർന്നു. ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ബിന്ദു കെ. തോമസ് നന്ദി രേഖപ്പെടുത്തി.

​രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ കേരള പോലീസിലെ വിദഗ്ധർ വിദ്യാർത്ഥിനികൾക്ക് പ്രതിരോധ മുറകളിൽ പരിശീലനം നൽകും. പരിപാടി മാർച്ച് ആറിന് സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *