ടൗൺഷിപ്പ് ലോക മാതൃക: പി പി സുനീർ എം പി
കൽപറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതർക്കായി സംസ്ഥാന സർക്കാർ കൽപറ്റയിൽ നിർമ്മിക്കുന്ന ടൗൺഷിപ്പ് ലോക മാതൃകയാണെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ പറഞ്ഞു. ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ചാണ് നിർമ്മാണം പൂർത്തിയാകുന്നത്. ഇത് സംസ്ഥാന സർക്കാറിന്റെ ഇച്ഛാശക്തിയാണ് കാണിക്കുന്നത്.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി എം ജോയി, ജില്ല എക്സിക്യൂട്ടീവ് അംഗം ടി മണി, കൽപറ്റ മണ്ഡലം സെക്രട്ടറി അനിൽകുമാർ , ലോക്കൽ സെക്രട്ടറി ഹംസ തുർക്കി, അഡ്വ. എം ജയ പ്രമോദ്, റിയാസ് സി പി, കൽപറ്റ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ എസ് സൗമ്യ , സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ശശിധരൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.





Leave a Reply