സ്ത്രീകൾ സമൂഹിക പ്രവർത്തന രംഗത്തേക്ക് കടന്നു വരണം: ചന്ദ്രിക കൃഷ്ണൻ
കൽപ്പറ്റ: വനിതകൾ സ്ത്രീസുരക്ഷഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരായി സാമൂഹിക പ്രവർത്തന രംഗത്തേക്ക് കടന്നു വരണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ നിയോജ മണ്ഡലം വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ പ്രസ്താവിച്ചു. നിയോജക മണ്ഡലം ഫോറം പ്രസിഡൻ്റ് എം. എ. ലില്ലിക്കുട്ടിഅധ്യക്ഷത വഹിച്ചു. ജീവിതാനുഭവങ്ങളുടെജ്ഞാനവും, സ്ത്രീ ശക്തിയുടെ മന:ശാസ്ത്രവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സൈക്കോളജി കൺസൾട്ടന്റ്ഡോ. സോയ സെമിനാർ നയിച്ചു. വനിതാ ഫോറം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി. വിജയമ്മ , കെ.എം.ആലീസ്, വനിതാ ഫോറം ജില്ലാ പ്രസിഡൻ്റ് പി.ഓമന, സംസ്ഥാന കമ്മിറ്റിയംഗം വേണുഗോപാൽ എം. കീഴ്ശ്ശേരി, കെ. എസ്. എസ്. പി.എ. ജില്ലാ പ്രസിഡൻ്റ് പി.എം ജോസ്, സെക്രട്ടറി എൻ. ഡി. ജോർജ്, ട്രഷറർ എൻ.കെ. പുഷ്പലത, ജില്ലാ കമ്മിറ്റിയംഗം സി.എം സരസമ്മ, നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എൽ. തോമസ്, കെ. ചിത്ര, ശകുന്തള ഷൺമുഖൻ, എം രമണി, പി.ടി. വത്സ,കെ.കെ.രമാദേവി, പി. ഫ്ലോറിലോബോ, കെ. എം. പ്രമീള, പി.കെ. രാഗിണി കെ. ശ്രീലത, എം.ജെ. വെനീസ്, എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളേയും, ജനപ്രതിനിധികളേയും യോഗത്തിൽ ആദരിച്ചു. അംഗങ്ങൾ കലാപരിപാടികളും അവതരിപ്പിച്ചു.





Leave a Reply