വനിതാ ദിനാചരണം: വയനാട് സ്വദേശി ദീപാ ഷാജിയെ കേരള ജേർണലിസ്റ്റ് യൂണിയൻ ആദരിച്ചു
കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ വയനാട് പുൽപ്പള്ളി സ്വദേശി ദീപാ ഷാജിയെ ആദരിച്ചു. സ്ത്രീ ശാക്തീകരണ മേഖലയിലെ പ്രവർത്തന മികവിനും ചാരിറ്റി പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ദീപാ ഷാജിക്ക് ഈ ബഹുമതി നൽകിയത്. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയാള ചലച്ചിത്ര താരം സ്മിനു സിജോ ദീപാ ഷാജിക്ക് ആദരം സമർപ്പിച്ചു. കെ.ജെ.യു സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച സിജി പ്രതാപൻ, രമ്യാ കോട്ടയം, ജീമോൾ ഐസക്ക്, ആശാ കുട്ടപ്പൻ, മഞ്ചു വിനോദ്, ഉമ എറണാകുളം, പ്രീയ പരമേശ്വരൻ, രമ്യ കെ. പ്രഭ എന്നിവരെയും കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. മാത്യു മുര്യൻകുഴി ആദരിച്ചു.
കെ.ജെ.യു സംസ്ഥാന കൺവീനർ ആശാ കുട്ടപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ. ഡോ. മാത്യു മുര്യൻകുഴി സ്വാഗതം പറഞ്ഞു. സിനിമ താരം സ്മിനു സിജോ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു. എം.ജി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം പ്രിൻസിപ്പാൾ ഡോ. ലിജി മോൾ പി. ജേക്കബ് വിഷയാവതരണം നടത്തി. ഷാർലറ്റ് എം. ജോസ്, മഞ്ജു വിനോദ് എളന്തൂർ എന്നിവർ ആശംസകൾ നേർന്നു. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ട്രഷറർ ഇ.പി. രാജീവ്, സംസ്ഥാന സെക്രട്ടറി എം. സുജേഷ്, ദേശീയ സമിതി അംഗങ്ങളായ ഇ.പി. തമ്പി, ബോബൻ ബി. കിഴക്കേത്തറ, എറണാകുളം ജില്ലാ പ്രസിഡന്റ് വി. ദിലീപ് കുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. സിജി പ്രതാപൻ നന്ദി രേഖപ്പെടുത്തി.





Leave a Reply