April 25, 2026

സൈബർ തട്ടിപ്പുകാരെ പിടികൂടുവാൻ- ഓപ്പറേഷൻ സൈ ഹണ്ട് 

0
IMG_20260308_131928
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ:  സൈബർ തട്ടിപ്പുകാരെ പിടികൂടുവാൻ സംസ്ഥാന വ്യാപകമായി നടത്തിയ സൈ -ഹണ്ട്  ഓപ്പറേഷന്റെ ഭാഗമായി വയനാട് ജില്ലയിൽ 48 ഇടങ്ങളിൽ പരിശോധന നടത്തി. മാർച്ച് അഞ്ചിന് നടത്തിയ ഓപ്പറേഷനിൽ 28 കേസുകൾ രജിസ്റ്റർ ചെയ്യുകയും 28 പേരെ പിടികൂടുകയും ചെയ്തു. ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ , ചെക്ക്, എ.ടി.എം കാർഡ് തുടങ്ങിയവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

 

കേരള സൈബർ ഡിവിഷൻ്റെ നേതൃത്വത്തിൽ ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രീകരിച്ചും മറ്റും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരന്തരമായി നിരീക്ഷിച്ചാണ് പോലീസ് സൈബർ ഹണ്ട് ഓപ്പറേഷൻ നടപ്പിലാക്കിയത്. ജില്ലാ പോലീസ് മേധാവി അരുൺ കെ പവിത്രൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി സൈബർ കുറ്റകൃത്യങ്ങളിൽ ബന്ധമുള്ള മറ്റു പ്രതികളെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *