എസ്‌എഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിന് കൽപ്പറ്റ ചലഞ്ച് പോൾസൺ നഗറിൽ (എൻഎംഎസ്‌എം ഗവ. കോളേജ്) തുടക്കമായി. ജില്ലാ പ്രസിഡന്റ് എം എസ് ആദർശ് പതാക ഉയർത്തിയതോടെ രണ്ടുദിവസങ്ങളിലായി നടത്തുന്ന സമ്മേളന നടപടിക്ക് തുടക്കമായി. അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സി മിഥിലജ രക്തസാക്ഷി പ്രമേയവും ഷാർലറ്റ് എസ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം എസ് ആദർശ്, മുഹമ്മദ് ഷിബിലി, സി മിഥിലജ, നന്ദനമോൾ, അമൽ ശിവാനന്ദൻ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
അപർണ ഗൗരി, ശ്രാവൺ, ഭരത് ലാൽ എന്നിവരടങ്ങുന്ന മിനുട്‌സ് കമ്മിറ്റിയും സായന്ത് കൃഷ്ണ, സച്ചുഷാജി, മുഹമ്മദ് റിൻഷാദ് എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും കെ എസ് മുഹമ്മദ് ഷിയാസ്, അബിൻ ബാബു, കൃഷ്ണ ഭട്ട് എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഞായറാഴ്‌ച സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടത്തും. പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെട്ട 212 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിപിൻ രാജ് പായം, പി അക്ഷര, എസ് കെ ആദർശ് എന്നിവർ പങ്കെടുക്കുന്നു. സംഘാടക സമിതി ചെയർമാൻ വി ഹാരിസ് സ്വാഗതം പറഞ്ഞു.





Leave a Reply