May 15, 2026

തൊണ്ടർനാട് പഞ്ചായത്തിൽ തെരുവുനായ ആക്രമണം: ആറുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

0
IMG_20260309_150440
By ന്യൂസ് വയനാട് ബ്യൂറോ

 

 

കോറോം: തൊണ്ടർനാട് പഞ്ചായത്തിലെ തേറ്റമല, കാഞ്ഞിരങ്ങാട്, പാലേരി ഭാഗങ്ങളിൽ തെരുവുനായ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. വീടിന് പരിസരത്ത് വെച്ച് കടിയേറ്റ പൊട്ടക്കൽ മേരി, റിസ മെഹ്റിൻ, കേളു, ബാബു, തങ്കച്ചൻ, എബ്രഹാം എന്നിവർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇതിൽ ബാബുവിന്റെ മുഖത്തും കൈകാലുകൾക്കും പരിക്ക് ഗുരുതരമാണ്. നിരവധി വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം പാലേരിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ മൃതദേഹം പരിശോധനയ്ക്കായി കൊണ്ടുപോകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *