സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പുൽപ്പള്ളി കൃപാലയയ്ക്ക് മികച്ച വിജയം; സ്വീകരണ സമ്മേളനം നടത്തി
പുൽപ്പള്ളി: സ്റ്റേറ്റ് ഒളിമ്പിക്സ് ഭാരത് എസ് ഒ ബിയുടെയും നേതൃത്വത്തിൽ 7 ജില്ലകൾക്കായി കോഴിക്കോട് പ്രൊവിഡൻസ്കോളേജിൽ വച്ച് നടത്തിയ സംസ്ഥാനസ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിന് മികച്ച വിജയം. കലോൽസവത്തിൽ സ്കുളിന് രണ്ടാം സ്ഥാനം ലഭിച്ചു.നാടൻ പാട്ട്, നാടോടി നൃത്തം, മിമിക്രി, ചെണ്ടമേളം, ഗ്രൂപ്പ് ഡാൻസ്, ഫാഷൻ ഷോ, പ്രസംഗം,ക്രാഫ്റ്റ് ഈ ഇനങ്ങളിലാണ് വിദ്യാർത്ഥികൾ പങ്കെടുത്ത് മികച്ച വിജയം നേടിയത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും അധ്യാപകരേയും വയനാട് സിറ്റി ക്ലബ് കുട്ടികളെ ആദരിച്ചു സ്വികരണ സമ്മേളനം പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് നിർവഹിച്ചു.പ്രിൻസിപ്പാൾ സിസ്റ്റർ ആൻസീന അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജോഷി ചാരുവേലിൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം അഞ്ജു ബാബുരാജ് സ്കൂൾ സിസ്റ്റർ ആൻട്രീസ ,സി ഡി ബാബു ,ടി യു ഷിബു, കെ ആർ രഞ്ജിത ,ബെന്നി മാത്യു, സിസ്റ്റർ ദിയ എന്നിവർ പ്രസംഗിച്ചു.





Leave a Reply