April 25, 2026

വള്ളിയൂർക്കാവ് ഉത്സവം: മാനന്തവാടി നഗരസഭയിൽ സംയുക്ത യോഗം 12-ന്

0
IMG_20260310_172814
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ശ്രീ വള്ളിയൂർക്കാവ് ഉത്സവം 2026-നോടനുബന്ധിച്ച് ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനെക്കുറിച്ചും മറ്റ് അവശ്യകാര്യങ്ങളെക്കുറിച്ചും തീരുമാനമെടുക്കുന്നതിനായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ചേരുന്നു. 12 ന് ഉച്ചയ്ക്ക് ശേഷം 02.00 മണിയ്ക്ക് നഗരസഭാ ഹാളിൽ വെച്ച് ചേരുന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭയുടെ പരിധിയിൽ വരുന്ന ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, എക്സൈസ് വകുപ്പ്, താലൂക്ക് ഓഫീസ്, ഫോറസ്റ്റ് ഓഫീസ്, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, കേരള വാട്ടർ അതോറിറ്റി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും, നഗരസഭാ കൗൺസിലർമാർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, നഗരസഭയുടെ കീഴിലുള്ള വിവിധ ഘടക സ്ഥാപന മേധാവികൾ, വള്ളിയൂർക്കാവ് ക്ഷേത്രഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ എല്ലാവരുടെയും സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *