ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി
കൽപ്പറ്റ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു.പി. അബ്രഹാമും സംഘവും താഴെ മുട്ടിൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മൂന്ന് മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി .
കഞ്ചാവ് ചെടി നട്ടുവളർത്തിയ ആളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നതായി എക്സൈസ് അറിയിച്ചു.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ പി.ആർ ജിനേഷ് , സിവിൽ എക്സൈസ് ഓഫീസർ പി ഡി അരുൺ എന്നിവർ പങ്കെടുത്തു.





Leave a Reply