April 15, 2026

നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി: ആശങ്ക രേഖപ്പെടുത്തി കെസിവൈഎം മാനന്തവാടി രൂപത

0
0c7aff62-2b6b-4ce0-802f-75300520cf5f
By ന്യൂസ് വയനാട് ബ്യൂറോ

‘അവകാശങ്ങൾക്കായി നടത്തുന്ന സമരങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നാകണം’

മാനന്തവാടി: സംസ്ഥാനത്തെ നഴ്സിംഗ് മേഖല നേരിടുന്ന തൊഴിൽ പ്രതിസന്ധികളിലും തുടരുന്ന സമരമുറകളിലും ആശങ്ക രേഖപ്പെടുത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതാ സമിതി. വിദ്യാഭ്യാസ വായ്പയും അമിത ജോലിഭാരവും മൂലം ദുരിതമനുഭവിക്കുന്ന നഴ്സുമാർക്ക് അർഹമായ വേതനവും അന്തസ്സും ഉറപ്പാക്കണമെന്ന് ആവശ്യം.

അവകാശങ്ങൾക്കായി നടത്തുന്ന സമരങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നാകണമെന്നും ഹൈക്കോടതി വിധിപ്രകാരം കാഷ്വാലിറ്റി, ഐ.സി.യു തുടങ്ങിയ അടിയന്തര വിഭാഗങ്ങളെ ബാധിക്കാത്ത തരത്തിൽ മാത്രമേ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാവൂ എന്നും കെ.സി.വൈ.എം മാനന്തവാടി രൂപത.

പാവപ്പെട്ട രോഗികളുടെ ചികിത്സയെയും  ആശുപത്രികളുടെ നിലനിൽപ്പിനെയും ബാധിക്കാത്ത വിധം സമാധാനപരമായ ചർച്ചകളിലൂടെ  പ്രശ്നപരിഹാരം കാണണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ആവശ്യം.

രോഗികളെ ബുദ്ധിമുട്ടിക്കാത്ത വിധം വിഷയത്തിൽ സർക്കാരും മാനേജ്‌മെന്റും അടിയന്തര ഇടപെടൽ നടത്തണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *