കാട്ടിക്കുളത്ത് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കാട്ടിക്കുളം ഇരുമ്പുപാലത്ത് യുവാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് കാട്ടിക്കുളം രണ്ടാം ഗേറ്റിലെ കാട്ടുനായ്ക്ക ഉന്നതിയിലെ തരുൺ (20) മരിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സഹയാത്രികൻ കമലിനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഹയാത്രികൻ കമലിനെ ഉടൻ തന്നെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച തരുണിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





Leave a Reply