പോളിങ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരശേഖരണം പൂര്‍ത്തിയാക്കണം
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ജീവനക്കാരുടെ പേര് വിവരങ്ങള്‍ ഓർഡർ സോഫ്റ്റ്വെയര്‍ മുഖേന അപ്ലോഡ് ചെയ്യന്ന നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാരും അവരവരുടെ അധികാര പരിധിയില്‍ വരുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍, കമ്പനികള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, പി.എസ്.സി, എയ്ഡഡ് കോളേജുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെല്‍ഫ് ഫിനാന്‍സിങ് സ്ഥാപനങ്ങള്‍, നാഷണലൈസ്ഡ് ബാങ്കുകള്‍, കേരള ഗ്രാമീണ്‍ ബാങ്ക്, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയിലെ ജീവനക്കാരുടെ വിവരങ്ങള്‍ ORDER സോഫ്റ്റ്വെയര്‍ മുഖേന അപ്ലോഡ് ചെയ്യണം.
ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഇന്ന് ഓര്‍ഡര്‍ സോഫ്റ്റ്വെയറില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഡാറ്റ എന്‍ട്രിയും പൂര്‍ത്തീകരിച്ച് ഹാര്‍ഡ് കോപ്പിയും കൈപ്പറ്റു രസീതും സഹിതം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്ഥാപനങ്ങളുടെ ലിസ്റ്റ്, ഹാര്‍ഡ് കോപ്പി, കൈപ്പറ്റു രസീത് എന്നിവ സഹിതം നാളെ (മാര്‍ച്ച് 19) വൈകിട്ട് അഞ്ചിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
തെരഞ്ഞെടുപ്പ് പ്രചാരണം: അച്ചടിശാലകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍
നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അച്ചടിശാലകളുടെ ഉടമസ്ഥരും മാനേജര്‍മാരും നിര്‍ബന്ധമായും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ നിര്‍ദ്ദേശിച്ചു.
സ്ഥാനാര്‍ത്ഥികളോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റാരെങ്കിലുമോ പോസ്റ്റര്‍, ബാനര്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ അച്ചടിക്കാന്‍ സമീപിക്കുന്ന സാഹചര്യത്തില്‍, പ്രിന്റിങ് ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണം. കൂടാതെ അച്ചടിക്കുന്ന സാമഗ്രികളില്‍ പ്രിന്റിങ് സ്ഥാപനം, പ്രസിദ്ധീകരിക്കുന്ന വ്യക്തിയുടെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവ വ്യക്തമാക്കണം. അച്ചടിച്ച സാമഗ്രികളുടെ രണ്ട് കോപ്പികളും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും ബന്ധപ്പെട്ട നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറേണ്ടതാണ്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് ഹാള്‍ ബുക്കിങ്; വിവരം അറിയിക്കണം
നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയമസഭാമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, അവരുടെ ഏജന്റുകള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവര്‍ പരിപാടികള്‍ക്കായി ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍, പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ അറിയിക്കണം. തെരഞ്ഞെടുപ്പ് കാലയളവില്‍ നടക്കുന്ന മറ്റ് ബുക്കിങ്ങുകളും ദ്യോഗസ്ഥനെ അറിയിക്കണം. നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് മുന്നൊരുക്കം: ഫ്‌ളൈയിംങ് സ്‌ക്വാഡുകളുടെ കര്‍ശന പരിശോധന
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റു പാരിദോഷികങ്ങള്‍ എന്നിവ വിതരണം ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. 1951 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. ഇത് തടയുന്നതിനായി ജില്ലയിലുടനീളം ഫ്‌ളൈയിംങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും വിന്യസിച്ചിട്ടുണ്ട്. പോളിങ് പൂര്‍ത്തിയാകുന്നതുവരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവയ്ക്ക് കര്‍ശന പരിശോധന ഉണ്ടായിരിക്കും.
50,000 രൂപയില്‍ കൂടുതലുള്ള പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു സമഗ്രഹികള്‍ എന്നിവ സംബന്ധിച്ച മതിയായ രേഖകള്‍ കരുതണമെന്നും പരിശോധനയില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പോളിങ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരശേഖരണം പൂര്‍ത്തിയാക്കണം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിക്കുന്നതിനായുള്ള വിവരശേഖരണ നടപടികള്‍ ഇന്ന് (മാര്‍ച്ച് 18) പൂര്‍ത്തിയാക്കണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അവരുടെ അധികാര പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍, കമ്പനികള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, പി.എസ്.സി, എയ്ഡഡ് കോളേജുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെല്‍ഫ് ഫിനാന്‍സിങ് സ്ഥാപനങ്ങള്‍, നാഷണലൈസ്ഡ് ബാങ്കുകള്‍, കേരള ഗ്രാമീണ്‍ ബാങ്ക്, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയിലെ ജീവനക്കാരുടെ വിവരങ്ങള്‍ ORDER സോഫ്റ്റ്വെയര്‍ മുഖേന അപ്ലോഡ് ചെയ്യണം.
ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഇന്ന് (മാര്‍ച്ച് 18) ഓര്‍ഡര്‍ സോഫ്റ്റ്വെയറില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഡാറ്റ എന്‍ട്രിയും പൂര്‍ത്തീകരിച്ച് ഹാര്‍ഡ് കോപ്പിയും കൈപ്പറ്റു രസീതും സഹിതം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്ഥാപനങ്ങളുടെ ലിസ്റ്റ്, ഹാര്‍ഡ് കോപ്പി, കൈപ്പറ്റു രസീത് എന്നിവ സഹിതം നാളെ (മാര്‍ച്ച് 19) വൈകിട്ട് അഞ്ചിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.





Leave a Reply