April 25, 2026

ശൈശവ വിവാഹത്തിനെതിരെ വയനാട് പോലീസിന്റെ ഹ്രസ്വചിത്രം ‘കടിഞ്ഞൂൽ’

0
IMG_20260318_142824
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി വയനാട് പോലീസ് ഹ്രസ്വചിത്രം പുറത്തിറക്കി. ‘കടിഞ്ഞൂല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലും അഭിനേതാക്കളിലും ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണ്. ഗോത്ര ആചാരങ്ങളുടെ ഭാഗമായി പ്രായപൂര്‍ത്തിയാവാതെ വിവാഹം കഴിക്കുന്നതിലൂടെ നിരവധി യുവാക്കള്‍ പോക്‌സോ കേസുകളില്‍ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് പോലീസ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിട്ടത്. 2012-ലെ പോക്‌സോ നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ പരിഹരിക്കാനും ശൈശവ വിവാഹത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് ചിത്രം ലക്ഷ്യമിടുന്നത്. വയനാട് പോലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പുറത്തിറക്കിയ ചിത്രം മുനീര്‍ അലിയുടെ തിരക്കഥയില്‍ എസ്.എസ്.ബി എ.എസ്.ഐ എന്‍. ബഷീറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

 

സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ ജില്ലാ അഡി. ഡി.എന്‍.ഒ കെ.എം. ശശിധരന്‍ പ്രൊജക്ട് കോര്‍ഡിനേറ്ററായ ചിത്രത്തിന്റെ എഡിറ്റിംഗ് ജൂഡിന്‍ പൗലോസും സിനിമോട്ടോഗ്രാഫി മനു ബെന്നിയും നിര്‍വഹിച്ചു. എസ്.സി.പി.ഒ അനൂപ് സഹസംവിധാനവും എസ്.ഐ അഷ്‌റഫ് കലാസംവിധാനവും എബി പുല്‍പ്പള്ളി മേക്കപ്പും കൈകാര്യം ചെയ്തു. സിജു. സി. മീന, മഹിത, ദിയ ഹരീഷ്, അജിത്ത് കുമാര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മുന്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചിത്രമൊരുങ്ങിയത്. മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുക്കന്മൂല ഉന്നതി നിവാസികള്‍ക്കായി നടത്തിയ ആദ്യ പ്രദര്‍ശനം ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് സ്വിച്ച് ഓണ്‍ ചെയ്തു. ചടങ്ങില്‍ മാനന്തവാടി ഡിവൈ.എസ്.പി വി.വി. ലതീഷ്, അസിസ്റ്റന്റ് ടി.ഡി.ഒ ടി. കെ. മനോജ് തുടങ്ങി പോലീസിലെയും ട്രൈബല്‍ വകുപ്പിലെയും ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *