സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുൽപ്പള്ളി സ്വദേശി മരിച്ചു
പുൽപ്പള്ളി: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുൽപ്പള്ളി ശശിമല അറക്കൽ മോഹനൻ (60) അന്തരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പുൽപ്പള്ളി വാടാനക്കവലയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച് റോഡിലേക്ക് ഇറങ്ങുന്നതിനിടെ വാടാനക്കവല ഭാഗത്തുനിന്നും വന്ന വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മോഹനനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. പരേതനായ മോഹനന്റെ ഭാര്യ രമണിയാണ്. മക്കൾ: ആശ, അഖിൽ. മരുമകൻ: അജേഷ്.





Leave a Reply