ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു
ചുണ്ടേൽ: ചുണ്ടേൽ ആർ സി എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. നിഷാന്ത് നിമൽ നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് സക്കീർ വി.പി, ഹെഡ്മിസ്ട്രസ് ജാസി പി.ജെ, എംപിടിഎ പ്രസിഡന്റ് ഷംല കെ, സീനിയർ അസിസ്റ്റന്റ് റോമില ഹണി, സ്റ്റാഫ് സെക്രട്ടറി ജൂലി കെ.പി എന്നിവർ സംസാരിച്ചു. ചടങ്ങിൽ എല്ലാ കുട്ടികൾക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും ലഘുഭക്ഷണവും വിതരണം ചെയ്തു. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മറക്കാനാവാത്ത അനുഭവമായി മാറിയ ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു.





Leave a Reply