April 25, 2026

കുടുംബശ്രീ കാര്‍ഷിക മേളയും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

0
IMG_20260318_183552
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ ഹാളില്‍ കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലെ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്തു.

ജില്ലയില്‍ കുടുംബശ്രീക്ക് കീഴില്‍ കാര്‍ഷിക മേഖലയില്‍ 8345 സംഘകൃഷി ഗ്രൂപ്പുകളായി 42921 വനിതാ കര്‍ഷകര്‍ കൃഷി നടത്തുന്നുണ്ട്. 44 ചെറുകിട സംഘങ്ങളും എട്ട് ഇടത്തരം മൂല്യ വര്‍ദ്ധിത യൂണിറ്റുകളും 96 അഗ്രി ബിസിനസ് വെഞ്ചറുകളിലുമായി 302 വനിതാ കര്‍ഷകരും പ്രവര്‍ത്തിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ സംഭരണം, വിപണനം എന്നിവ ലക്ഷ്യമാക്കി കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലായി 61 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ വിവിധ സി.ഡി.എസുകളിലായി പ്രവര്‍ത്തനം നടത്തുന്നുണ്ട്.

 

ജില്ലയിലെ മികച്ച ജെ.എല്‍.ജിയായി തിരുനെല്ലി ചിത്തിര ജെ.എല്‍.ജി ഗ്രൂപ്പിനെയും മികച്ച കാര്‍ഷിക സംരംഭമായി പൊഴുതന നന്മ മീഡിയം സ്‌കെയില്‍ ഗ്രൂപ്പിനെയും തിരഞ്ഞെടുത്തു.

 

കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.കെ റെജീന അധ്യക്ഷയായി. സുല്‍ത്താന്‍ ബത്തേരി സിഡിഎസ് മെമ്പര്‍ സെക്രട്ടറി ലിജി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സുകന്യ, അനിമല്‍ ഹസ്ബന്‍ഡറി ജില്ലാ പ്രോഗ്രാം മാനേജര്‍ അശ്വത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രസന്ന കുമാരി, രാജലക്ഷ്മി, സീനിയര്‍ വെറ്ററിനറി ഡോക്ടര്‍ അസൈനാര്‍, മികച്ച സംരംഭകക്കുള്ള സംസ്ഥാന ദേശീയ അവാര്‍ഡ് ജേതാവ് ലില്ലി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *