April 25, 2026

നിയമസഭാ തെരഞ്ഞെടുപ്പ്: നിരീക്ഷകര്‍ ജില്ലയിലെത്തി

0
IMG_20260318_225541
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ്, പോലീസ് നിരീക്ഷകരും ജില്ലയിലെത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

 

ഡോ. ശ്രീധര്‍ ബാബു അധാന്‍കിയാണ് ജില്ലയിലെ പൊതുനിരീക്ഷകന്‍. ഉത്തരാഖണ്ഡിലെ ലേബര്‍, സോഷ്യല്‍ വെല്‍ഫെയര്‍, പ്ലാനിംഗ് സെക്രട്ടറിയാണ്. 2008 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഫോണ്‍- 04936 284204, മൊബൈല്‍ നമ്പര്‍: 9947552166, ഇ മെയില്‍: generalobserverwyd26@gmail.com

 

കനിക ഹസിജയാണ് ജില്ലയിലെ ചെലവ് നിരീക്ഷക. ഡല്‍ഹിയില്‍ ഇന്‍കം ടാക്സ് കമ്മീഷണറാണ്. 2015 ബാച്ച് ഐആര്‍എഎസ് ഉദ്യോഗസ്ഥയാണ്. നിയമസഭാ തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ചെലവ് ഇവര്‍ നിരീക്ഷിക്കും. ഫോണ്‍: 04936 284024, ഇ മെയില്‍: expenditureobserverwyd2026@gmail.com

 

ഡോ. വിഷ്ണുകാന്താണ് ജില്ലയിലെ പോലീസ് നിരീക്ഷകന്‍. രാജസ്ഥാനിലെ ഐജി സെക്യൂരിറ്റിയാണ്. 2005 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഫോണ്‍: 04936 284014, ഇ മെയില്‍: polobserver2026@gmail.com

 

തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ ഓഫീസ് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലാണ് പ്രവര്‍ത്തിക്കുക. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളും നിരീക്ഷകര്‍ പരിശോധിക്കും. ജില്ലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുനിരീക്ഷകര്‍ വിലയിരുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *