May 15, 2026

മൂന്ന് മുന്നണികൾക്കും സ്ഥാനാർത്ഥികളായി; കൽപറ്റ തിര‍ഞ്ഞെടുപ്പ് ചൂടിലേക്ക്

0
81131cc4-f63a-49e4-b612-05720f9ffe9b
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: നിയമസഭാ തിരെഞ്ഞെടുപ്പിൽ കൽപറ്റ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ ചിത്രം തെളിഞ്ഞു. പ്രശാന്ത് മലവയൽ ആണ് എൻഡിഎ സ്ഥാനാർത്ഥി. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കൽപറ്റയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ബിജെപിയുടെ ജില്ലാ പ്രസിഡന്റാണ് പ്രശാന്ത് മലവയൽ.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കൽപറ്റയിൽ നിലവിലെ എം.എൽ.എ ടി. സിദ്ദീഖാണ് കോൺ​ഗ്രസിനായി ഇത്തവണയും മത്സര രം​ഗത്ത്. രണ്ടാം തവണയാണ് കൽപറ്റയിൽ നിന്ന് സിദ്ദിഖ് ജനവിധി തേടുന്നത്.

എൽ.ഡി.എഫിൽ ആർ.ജെ.ഡിക്കായി നീക്കിവെച്ച സീറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അനിൽകുമാർ മത്സരിക്കും. കോൺ​ഗ്രസ് നേതാവായിരുന്ന അനിൽകുമാർ ജില്ലാ പഞ്ചായത്ത് മെമ്പർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഈ അടുത്താണ് അദ്ദേഹം ആർജെഡിയിലേക്ക് മാറിയത്.

മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കൽപറ്റ ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. തിരഞ്ഞെടുപ്പിന് 23 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നതിനാൽ ഒരോ മണിക്കൂറും സ്ഥാനാർഥികൾക്കും പാർട്ടികൾക്കും നിർണായകമാകും. റോഡ് ഷോകളോടെ പ്രചാരണ പരിപാടികൾക്ക് കൽപറ്റയിൽ തുടക്കമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *