May 15, 2026

ഈദുൽ ഫിത്വർ: ആത്മാവിന്റെ പ്രത്യാഗമനവും വിമലീകരണത്തിന്റെ പൂർണ്ണതയും

0
img_20260320_062724
By ന്യൂസ് വയനാട് ബ്യൂറോ

റമദാൻ
എന്ന അഗ്നിശുദ്ധിയിലൂടെ
കടന്നുവന്ന
ഒരു വിശ്വാസിക്ക്‌
ഈദുൽ ഫിത്വർ
എന്നത്
കേവലം കലണ്ടറിലെ
ഒരു തീയതിയല്ല;
മറിച്ച്
അതൊരു
‘പ്രത്യാഗമനമാണ്’.

പാപത്തിന്റെ ഇരുളിൽ
നിന്നും പുണ്യത്തിന്റെ
പ്രകാശത്തിലേക്കും,
പൈശാചികമായ
ചോദനകളിൽ
നിന്നും
റബ്ബിന്റെ പ്രീതിയിലേക്കുമുള്ള
മടക്കയാത്ര.
ഈ ദിനത്തെ
വിശേഷിപ്പിക്കുന്നത്
‘യൗമുൽ ജാഇസ’
അഥവാ
‘പ്രതിഫലത്തിന്റെ
ദിനം’ എന്നാണ്.

ന്നാൽ ഈ
പ്രതിഫലം ഭൗതികമായ
സുഖലോലുപതകളല്ല,
സ്രഷ്ടാവിൽ
നിന്നുള്ള തൃപ്തിയും
ആത്മീയമായ
ഔന്നത്യവുമാണ്.

​ ആത്മീയ
മഹത്തുക്കൾ രേഖപ്പെടുത്തിയതുപോലെ,
“പെരുന്നാൾ വസ്ത്രം
പുതുക്കിയവന്റേതല്ല,
ഭക്തി പുതുക്കിയ
വന്റേതാണ്.” മുപ്പതു
ദിവസത്തെ വ്രതാനുഷ്ഠാന
ത്തിലൂടെ നാം
ശീലിച്ചെടുത്ത
അച്ചടക്കം
പെരുന്നാൾ
ദിനത്തോടെ
അവസാനിക്കുന്ന
ഒന്നല്ല.
വരും
വർഷത്തേക്കുള്ള ഊർജ്ജ
ശേഖരണമാണത്.

ഇഹ്‌യാ ഉലൂമിദ്ദീൻ
പോലുള്ള മഹൽ
ഗ്രന്ഥങ്ങൾ
പഠിപ്പിക്കുന്നത്,
മനസ്സിനെ
കീഴടക്കിയവൻ
യഥാർത്ഥത്തിൽ
ഒരു ‘സുൽത്താൻ’
ആണെന്നാണ്.

സുൽത്താന്റെ
കിരീടധാരണ
ചടങ്ങാണ്
ഈദുൽ ഫിത്വർ.

കിതാബുകൾ
ഊന്നിപ്പറയുന്ന
മറ്റൊരു വശം
‘സിലത്തുർറഹിം’
അഥവാ
കുടുംബബന്ധങ്ങൾ
ചേർക്കലാണ്.
ആത്മീയതയുടെ
ഉന്നതിയിൽ
നിൽക്കുന്ന
ഒരാൾക്ക് തന്റെ
സഹജീവിയോട്
വിദ്വേഷം
വെച്ചുപുലർത്താൻ
കഴിയില്ല.
ഈദ് എന്നത്
വിട്ടുവീഴ്ചയുടെ
മഹാമഹമാണ്.

ഹൃദയത്തിൽ
കെട്ടിക്കിടക്കുന്ന
പകയുടെ കറകളെ മായ്ച്ചുകളയു
മ്പോഴാണ് ഒരാളുടെ
പെരുന്നാൾ
പൂർണ്ണമാകുന്നത്.

സ്വർഗ്ഗത്തിന്റെ
സുഗന്ധം അനുഭവിക്കണ
മെങ്കിൽ ഭൂമിയിൽ
കാരുണ്യത്തിന്റെ
ഉറവയാകണം
എന്ന പാഠമാണ്
ഈ ദിനം നമുക്ക്
പകർന്നു നൽകുന്നത്.

ഭൂമിയിലെ സകല
ആഘോഷങ്ങളും
താൽക്കാലികമാ
ണെന്നും,
ശാശ്വതമായ വിജയം
അല്ലാഹുവിങ്കൽ
മാത്രമാണെന്നുമുള്ള
ബോധനമാണ് ഈദാ ഘോഷം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഭൗതികമായ ആർഭാടങ്ങൾക്കിട
യിലും ആത്മാവിന്റെ
ശാന്തത കാത്തു
സൂക്ഷിക്കുന്നവനാണ്
യഥാർത്ഥ
ആത്മീയ സഞ്ചാരി.

വൃതത്തിലൂടെ നാം
നേടിയെടുത്ത
ആ ആത്മീയ
ശാന്തത
പ്രവർത്തിയിലൂടെ
പ്രകടിപ്പിക്കേണ്ട
കാലമാണിത്.

ഫിത്ർ സകാ ത്തിലൂടെനാം
സമൂഹത്തിലെ
അവസാനത്തെ
വ്യക്തിയേയും
സന്തോഷത്തിന്റെ
ഭാഗമാക്കുന്നു.

ഇതാണ് ഇസ്ലാം
വിഭാവനം ചെയ്യുന്ന
സമത്വസുന്ദരമായ
ആത്മീയത.

റമദാൻ
വിടപറയുമ്പോൾ
വിശ്വാസിയുടെ
കണ്ണുകളിൽ ഈറൻ
പടരുന്നത്
ആത്മീയമായ
ആ സുഖം
നഷ്ടപ്പെടുന്നല്ലോ
എന്ന ഭയം
കൊണ്ടാണ്.

എന്നാൽ

ആത്മീയതയെ
ജീവിതത്തിന്റെ
ഓരോ ശ്വാസത്തിലും
പകർത്തി
വെക്കുമ്പോഴാണ്
നാം
വിജയിക്കുന്നത്.

ആത്മീയതയുടെ
ഗിരി ശൃംഗങ്ങൾ
താണ്ടി,
സൃഷ്ടാവിന്റെ
കാരുണ്യത്തണലിൽ
വിശ്രമിക്കുന്ന
ഒരു ഹൃദ്യമായ
സഞ്ചാരമായി
ഈ പെരുന്നാൾ
മാറട്ടെ.

എഴുത്ത് – ഇസ്മഇൽ സഅദി വാളാട്

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *