April 25, 2026

മ​ണ്ഡ​ലം നിലനിർത്താൻ യുഡിഎഫ്, തിരികെ പിടിക്കാൻ എൽഡിഫ്; സു​ൽ​ത്താ​ൻ ബ​ത്തേ​രിയിൽ മത്സരം കടുക്കും

0
04dfe37d-77e6-4615-8e6d-72056d836a9f
By ന്യൂസ് വയനാട് ബ്യൂറോ

ബ​ത്തേ​രി: സിറ്റിം​ഗ് സീറ്റ് നിലനിർത്താൻ യുഡിഎഫും 2011 ൽ കെെവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാൻ എൽഡിഎഫും പരിശ്രമിക്കുമ്പോൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ലം സാക്ഷ്യം വഹിക്കാൻ പോകുന്നത് കനത്ത പോരാട്ടത്തിന്. യു.​ഡി.​എ​ഫി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​നും എ​ൽ.​ഡി.​എ​ഫി​ൽ എം.​എ​സ്. വി​ശ്വ​നാ​ഥ​നും എൻഡിഎയിൽ നിന്ന് എ എസ് കവിതയുമാണ് മത്സരരം​ഗത്ത്.

നിലവിലെ എംഎൽഎയായ ഐ.​സി. ബാ​ല​കൃ​ഷ്ണൻ നാലാം തവണയാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്, എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളെപോലെ ഇത്തവണ മത്സരം അത്ര എളുപ്പമാവില്ലെന്നുറപ്പാണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ലെ നി​യ​മ​ന കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം, ഡി.​സി.​സി ട്ര​ഷ​റ​റാ​യി​രു​ന്ന എ​ൻ.​എം. വി​ജ​യ​ന്റെ ആ​ത്മ​ഹ​ത്യ തു​ട​ങ്ങി​യ​വ​ യുഡിഎഫിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. മാത്രമല്ല ഈ വി​ഷ​യ​ങ്ങ​ളിലൊക്കെ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്റെ പേ​രും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. ഇത് വോട്ടർമാർക്കിടയിൽ ബാ​ല​കൃ​ഷ്ണനെതിരെ വ്യത്യസ്താഭിപ്രായങ്ങൾക്കിടയാക്കും. അതിനാൽ അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ട​ർ​മാ​രെ കൈ​യി​ലെ​ടു​ക്കാ​ൻ ഏ​റെ ​പ്ര​യ​ത്നി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഉ​റ​പ്പാ​ണ്.

കു​റു​മ സ​മു​ദാ​യം ഏ​റെ​യു​ള്ള നി​യ​മ​സ​ഭ മ​ണ്ഡ​ലമാണ് ബത്തേരി. എന്നിട്ടും ആ ​സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ യു.​ഡി.​എ​ഫി​ന് ക​ഴി​യാ​ത്ത​ത് വ​ലി​യ എ​തി​ർ​പ്പി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കു​റു​മ സ​മു​ദാ​യ​ത്തി​ന്റെ അ​വ​കാ​ശ​വാ​ദ​വും ഐ.​സി. ബാ​ല​കൃ​ഷ്ണ​ന് തിരിച്ചടിയാകാനിടയുണ്ട്. ഡി.​സി.​സി സെ​ക്ര​ട്ട​റി ഒ.​ആ​ർ. ര​ഘു​വും, പു​ൽ​പ​ള്ളി​യി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ.​എ. ശ​ങ്ക​ര​നും തങ്ങളെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളെ സമീപിച്ചിട്ടുണ്ട്. ര​ഘു​വും ശ​ങ്ക​ര​നും കു​റു​മ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ആ​ളു​ക​ളാ​യ​തി​നാ​ൽ അ​വ​രു​ടെ ആ​വ​ശ്യം പെ​ട്ടെ​ന്ന് ത​ള്ളി​ക്ക​ള​യാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നാ​വി​ല്ല. കു​റു​മ സ​മു​ദാ​യ​ത്തി​ന്റെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ഒ​രു മ​ത്സ​രം സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ യു.​ഡി.​എ​ഫി​നെ എ​ത്ര​മാ​ത്രം ബാ​ധി​ക്കു​മെ​ന്ന​ത് ക​ണ്ട​റി​യ​ണം.

മണ്ഡലം രൂപീകൃതമായതിന് ശേഷം രണ്ടുതവണ മാത്രമാണ് ബത്തേരിയിലെ ജനങ്ങൾ ഇ​ട​തു​പ​ക്ഷ​ത്തിനൊപ്പം നിന്നത്. 1996 ൽ പിവി വർ​ഗീസ് വെെദര്യരും 2006 ൽ പി കൃഷ്ണ പ്രസാദുമാണ് എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് നിയമസഭയിലെത്തിയത്. 2011 ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​നാണ് എൽഡിഎഫിൽ നിന്ന് മണ്ഡലം തിരികെ പിടിച്ചത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും മണ്ഡലം നിലനിർത്താൻ അദ്ദേ​ഹത്തിന് സാധിച്ചു. അതിനാൽ മണ്ഡലം തിരികെ പിടിക്കുകയെന്നത് എ​ൽ.​ഡി.​എ​ഫി​ന്റെ അ​ഭി​മാ​ന പ്ര​ശ്ന​മാ​ണ്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മി​ക്ക​തും 2021നെ ​അ​പേ​ക്ഷി​ച്ച് ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് ഒ​പ്പ​മാ​ണ് നിന്നതെന്നത് ഇ​ട​തു​പ​ക്ഷ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. അതിനാ‍ൽ യുഡിഎഫിലെ വിവാദങ്ങളും മറ്റും ചർച്ചാ വിഷയമാക്കി മണ്ഡലത്തിൽ മേൽക്കെ നേടാനുള്ള പരിശ്രമത്തിലാണ് എൽഡിഎഫ്. നിലവിൽ മൂന്നാം സ്ഥാനത്താണ് ബിജെപി. മികച്ച പ്രകടനത്തിലൂടെ മണ്ഡലത്തിലെ വോട്ട് ഷെയർ കൂട്ടാനുള്ള പരിശ്രമത്തിലാണ് എൻഡിഎ.

കൃഷിയും കാടും വന്യജീവികളും മനുഷ്യരും തമ്മിലുള്ള അതിജീവനത്തിന്റെ പോരാട്ടം നടക്കുന്ന ഭൂമികയാണ് സുൽത്താൻ ബത്തേരി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വന്യജീവി സംഘർഷവും കാർഷിക പ്രതിസന്ധിയും തന്നെയാകും പ്രധാന ചർച്ചാവിഷയങ്ങൾ. സർക്കാരിന്റെ ഭരണ നേട്ടങ്ങളിലൂടെ വോട്ടർമാരെ കയ്യിലെടുക്കാൻ എൽഡിഎഫിനാകുമോ അതോ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തങ്ങളിലൂടെ സീറ്റ് നിലനിർത്താൻ യുഡിഎഫിന് സാധിക്കുമോയെന്ന് വരുംദിവസങ്ങളിൽ കണ്ടറിയാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *