പ്രഗത്ഭരായവർ ക്ലാസ്സെടുക്കും; കലയുടെ മേളം ശില്പശാലയുടെ ഭാഗമാകാൻ അവസരം
ബത്തേരി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ പോഷക സംഘടന ബാലയരങ്ങിൻ്റെ നേതൃത്വത്തിൽ “കലയുടെ മേളം” എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ജില്ലയിലെ 12 നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കു വേണ്ടിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 7ന് രാവിലെ 9 മണി മുതൽ മീനങ്ങാടി ആവയൽ ഒയിസ്ക ഇ.ആർ. സി.യിൽ വെച്ചാണ് പരിപാടി. കല, സാഹിത്യം, അഭിനയം, സംഗീതം തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രഗത്ഭരായവർ ക്ലാസ്സെടുക്കും.
പങ്കെടുക്കാൻ താൽപ്പര്യമുള്ള കുട്ടികൾ മാർച്ച് 30ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ആദ്യം പേര് നൽകുന്ന 50 പേർക്കാണ് പങ്കെടുക്കാനവസരം.. രജിസ്ട്രേഷന് – 9847832056,9744482853 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.





Leave a Reply