കുട്ടിയെ മർദിച്ചതായി പരാതി: അംഗൻവാടി ടീച്ചർക്കെതിരെ കേസ്
അപ്പപ്പാറ: പാർസിക്കുന്ന് അംഗൻവാടിയിലെ മൂന്ന് വയസ്സുകാരിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപിക ബിന്ദുവിനെതിരെ തിരുനെല്ലി പോലീസ് കേസെടുത്തു. ഉറങ്ങാത്തതിനെ തുടർന്ന് കുട്ടിയെ വടികൊണ്ട് അടിച്ചുവെന്ന് കാണിച്ച് മാതാപിതാക്കളായ ശിവരാജ്-അശ്വനി ദമ്പതികളാണ് പരാതി നൽകിയത്. മാർച്ച് ആറിന് നടന്ന സംഭവം നേരത്തെ ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയിരുന്നുവെങ്കിലും, പിന്നീട് വ്യാജപ്രചാരണം നടന്നെന്ന ആരോപണത്തോടെ മാർച്ച് 19-ന് മാതാവ് വീണ്ടും പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്. എന്നാൽ പരാതി വ്യാജമാണെന്നും കുട്ടിയുടെ പിതാവുമായി നിലനിൽക്കുന്ന വ്യക്തിവൈരാഗ്യവും വഴിത്തർക്കവുമാണ് ഇതിന് പിന്നിലെന്നും അധ്യാപിക പറഞ്ഞു. 15 വർഷത്തെ സേവനത്തിനിടയിൽ തനിക്കെതിരെ ആദ്യമായാണ് ഇത്തരമൊരു ആരോപണമെന്നും അവർ വ്യക്തമാക്കി.





Leave a Reply