June 5, 2026

ജ്യോതിർഗമയ രക്തദാന വരാചരണം 27 മുതൽ

0
IMG_20260324_151950
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രക്തദാന വരാചരണം ഈ മാസം 27-ന് ആരംഭിക്കും. പീഡാനുഭവ വാരം രക്തദാന വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ബ്ലഡ് ബാങ്കുകളിലായി രക്തദാനം നടക്കും. 27-ന് രാവിലെ 10.30-ന് മാനന്തവാടി ബ്ലഡ് ബാങ്കിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ അവയവദാന സമ്മതപത്രം ടീം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജിന് കൈമാറും. 28-ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ കവി ടി.കെ. ഹാരിസ് രക്തദാന വരാചരണം ഉദ്ഘാടനം ചെയ്യും. യാക്കോബായ സുറിയാനി സഭ മാനന്തവാടി മേഖല സമിതി ചെയർമാൻ ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിക്കും. നാൽപതാം വെള്ളി (മാർച്ച് 27) മുതൽ ഈസ്റ്റർ (ഏപ്രിൽ 5) വരെയുള്ള ദിവസങ്ങളിൽ വൈദികർ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ, സൺഡേ സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ വിവിധയിടങ്ങളിലായി രക്തം ദാനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *