April 25, 2026

മക്കിയാട് മേഖലയിൽ തോട്ടങ്ങളിൽ തീപിടുത്തം; തീയണച്ച് അഗ്നിരക്ഷാ സേന

0
WhatsApp Image 2026-03-24 at 6.53.16 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മക്കിയാട് മീൻമുട്ടി ഭാഗങ്ങളിൽ വിവിധ സ്ഥലങ്ങളിൽ തോട്ടത്തിന് തീ പിടിച്ചു. മക്കിയാട് ഭാഗത്തെ പുളിഞ്ഞാൽ, കോറോം,മീൻമുട്ടി, മൊതകര തുടങ്ങിയ സ്ഥലങ്ങളിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

മാനന്തവാടി അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

വേനൽ കനത്തു വരുന്നതിനാൽ തീപിടുത്ത സാധ്യത മുന്നിൽ കണ്ട് വീടിനോടും തോട്ടങ്ങളോടും ചേർന്ന് നിൽക്കുന്ന അടിക്കാടുകൾ വെട്ടിത്തെളിച്ച് തീ പടരുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Also Reda: ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ടിക്കറ്റ് ക്യാൻസലേഷനിൽ മാറ്റം; ഇങ്ങനെ ചെയ്താൽ റീഫണ്ടില്ല

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *