April 25, 2026

ആവേശമായി യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ

0
WhatsApp Image 2026-03-24 at 6.48.36 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആവേശം വിതറി യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ. പടിഞ്ഞാത്തെറ, തരിയോട്, കോട്ടത്തറ പഞ്ചായത്തുകളിലാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകൾ സംഘടിപ്പിച്ചത്. മൂന്ന് സ്ഥലങ്ങളിലുമായി നുറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

പടിഞ്ഞാത്തെറ പഞ്ചായത്തിലെ കൺവെൻഷൻ നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ സലീം മേമന ഉദ്ഘാടനം ചെയതു. പടിഞ്ഞാറത്തറ ടൗണിലെ ആയ്യാർ ആർക്കേണ്ടി ൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എം.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യുഡിഎഫ് ജനറൽ കൺവീനർ പി.പി ആലി, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ്‌ റസാഖ് കൽപ്പറ്റ, പി.കെ.അബ്ദുറഹിമാൻ, ഹാരിസ് കണ്ടിയൻ, പോൾസൺ കൂവക്കൽ, സി.ഇ. ഹാരിസ്, കെ.കെ. അസ്മ, ഉസ്മാൻ കെ.സി, ഷംസുദ്ദീൻ എൻ പി, പി.ബാലൻ, കമലാ രാമൻ, എം.വി ജോൺ തുടങ്ങിയവർ സംസാരിച്ചു. ജോണി നന്നാട്ട് സ്വാഗതവും, പി.കെ. വർഗ്ഗീസ് നന്ദിയും പറഞ്ഞു.

തരിയോട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ പുള്ളാട്ട് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം എന്‍.ഡി അപ്പച്ചന്‍, മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ സലിം മേമന, ജില്ലാലീഗ് വൈസ്പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, കെ.പി.സി.സി അംഗം വി.എ മജീദ്, ഡി.സി.സി ട്രഷറര്‍ എം.എ ജോസഫ്, മണ്ഡലം ലീഗ് സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ്, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ സംസാരിച്ചു. ഷാജി വട്ടത്തറ സ്വാഗതവും, ജിന്‍സി സണ്ണി നന്ദിയും പറഞ്ഞു.

കോട്ടത്തറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുസ് ലിംലീഗ് ജില്ലാവൈസ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യു ഡി എഫ് കണ്‍വീനര്‍ പി പി ആലി, സലിം മേമന, പി വിനോദ്കുമാര്‍, മാണി ഫ്രാന്‍സിസ്, പോള്‍സണ്‍ കൂവക്കല്‍, സി സി തങ്കച്ചന്‍, പി സി അബ്ദുള്ള, വി അബ്ദുള്ള, സുരേഷ്ബാബു വാളല്‍, വി അബ്ദുള്‍നാസര്‍, പി പി റെനീഷ്, വി സി അബൂബക്കര്‍ ഹാജി, രജിത സി സി, അജീഷ് സി സി, ജെനിമോള്‍ എം ജി, പി എല്‍ ജോസ്, ഫിലോമിന ടീച്ചര്‍, ഇ ആര്‍ പുഷ്പ, പി കെ ജോണ്‍, റംല അസീസ്, വി ആര്‍ ബാലന്‍, ജസ്റ്റിന്‍ സിറിയക്, എം സി മോയിന്‍, സി കെ ഇബ്രാഹിം, ഇ എഫ് ബാബു, ആശ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *