April 25, 2026

ആയുർവേദ മൾട്ടി സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

0
IMG_20260325_162218
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവത്തോടബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.താഴെക്കാവ് സ്റ്റേജിൽ വെച്ച് അസ്ഥിരോഗ വിഭാഗം,സ്ത്രീ രോഗ വിഭാഗം,ജീവിതശൈലി രോഗ വിഭാഗം,മാനസിക രോഗ വിഭാഗം,നേത്രരോഗ വിഭാഗം, സിദ്ധ തുടങ്ങി പത്തോളം സ്പെഷ്യാലിറ്റികളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പിൽ മുന്നൂറോളം ആളുകൾ പങ്കെടുത്തു .ക്യാമ്പിനോട് അനുബന്ധിച്ച് ജീവിതശൈലി രോഗ നിർണയ രക്ത പരിശോധനയും, സൗജന്യ മരുന്നു വിതരണവും നടത്തി .ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള

ട്രേഡ് ഫെയറിൽ ഭാരതീയ ചികിത്സാ വകുപ്പ് .നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയുർവേദ വകുപ്പിൽ ലഭ്യമാകുന്ന സേവനങ്ങളുടെയും, വിവിധ സ്പെഷ്യാലിറ്റികളുടെയും വിവരങ്ങൾ, ആയുർവേദ മരുന്നുകളുടെ നേരിട്ടുള്ള പരിചയം നൽകുക എന്ന ലക്ഷ്യത്തോടെ ഔഷധ പെട്ടി,ഔഷധസസ്യങ്ങളുടെ പ്രദർശനം മുതലായവ ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീജ ഓ കെ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *