വികസിത മാനന്തവാടിക്കായി പി ശ്യാം രാജിനെ വിജയിപ്പിക്കണം:സജി ശങ്കർ
മാനന്തവാടി :വികസിത കേരളത്തിനും വികസിത മാനന്തവാടിക്കുമായി ബിജെപി സ്ഥാനാർഥി പി ശ്യാം രാജിനെ വിജയിപ്പിക്കണമെന്ന് ബിജെപി പാലക്കാട് മേഖല പ്രഭാരി സജി ശങ്കർ .കണിയാരം പാരിഷ് ഹാളിൽ നടന്ന ബിജെപി മാനന്തവാടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ഭാരതത്തിൽ ഇന്ന് ഗർജിക്കുന്ന സിംഹമാണ്.ഓരോ സംസ്ഥാനത്തും ബിജെപി അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ കരുതുന്നത്.ജയിക്കാനും ഭരിക്കാനും വേണ്ടിയാണ് ഇത്തവണ കേരളത്തിൽ ബിജെപി സ്ഥാനാർത്ഥികൾ ജനവിധി തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ നാല് ഭൂരിപക്ഷ ക്രിസ്ത്യൻ സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപിയാണ്.അതുകൊണ്ടുതന്നെ ബിജെപി ആർക്കും തൊട്ടുകൂടാത്ത പാർട്ടി അല്ലെന്ന് അദ്ദേഹം സമ്മതിദായകരെ ഓർമിപ്പിച്ചു.
എബിവിപി യിലൂടെയും യുവമോർച്ച യിലൂടെയും രംഗത്ത് വന്ന സജീവ പാർട്ടി പ്രവർത്തകനും ബിജെപി സംസ്ഥാന സെക്രട്ടറിയുമാണ് ശ്യാം രാജെന്ന് എന്ന് മുഖ്യപ്രഭാഷണം നടത്തിയ മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവീനർ കെ മോഹൻദാസ് പറഞ്ഞു.വയനാട്ടിലെ ഗോത്ര വിഭാഗങ്ങളുടെ അവസ്ഥ വളരെ ദയനീയമാണെന്നും തലചായ്ക്കാൻ ഒരിടത്തിനായി അവർ ഇന്നും സമരഭൂമിയിൽ ആണെന്നും പി ശ്യാംരാജ് പറഞ്ഞു.ഒ ആർ കേളു തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താൻ വയനാട്ടുകാരൻ അല്ലെന്ന് പറയുന്ന ഇടത് വലത് മുന്നണികളോട് ഒന്നേ പറയാനുള്ളൂ പ്രിയങ്ക ഗാന്ധിയും ആനി രാജയും ഏത് സംസ്ഥാനക്കാരാണെന്ന് എല്ലാവർക്കും അറിയാം.
എസ് ടി മോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ബിജെപി സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ പി ശിവദാസൻ, എം കെ ജോർജ്, കെ ജയേന്ദ്രൻ,പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് പുനത്തിൽ രാജൻ,
ജില്ലാ വൈസ് പ്രസിഡണ്ട് വിജയൻ കൂവണ തുടങ്ങിയവർ സംസാരിച്ചു.കണ്ണൻ കണിയാരം ,അഖിൽ പ്രേം സി,ശരത് കുമാർ,മഹേഷ് വാളാട്,ലക്ഷ്മി കക്കോട്ടറ, അമൃതരാജ് ജോർജ്,കേളു അത്തിക്കൊല്ലി കെ എം പ്രജീഷ് തുടങ്ങിയവർ സംബന്ധിച്ചു.പനമരം മണ്ഡലം പ്രസിഡണ്ട് ശശി തൊണ്ടർനാട് സ്വാഗതവും മാനന്തവാടി മണ്ഡലം പ്രസിഡണ്ട് സുമ രാമൻ നന്ദിയും രേഖപ്പെടുത്തി.





Leave a Reply