April 25, 2026

വാണിജ്യ ഗ്യാസ് പ്രതിസന്ധി തീർക്കാൻ ഇടപെടലുകൾ നടത്തണം : പ്രവാസി കോൺഗ്രസ്

0
IMG_20260326_175519
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വാണിജ്യ ഗ്യാസിന്റെ ലഭ്യത കുറവ് മൂലം ചെറുകിട വൻകിട ഹോട്ടലുകളും ടി ഷോപ്പുകളും ബേക്കറികളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് ജോലി മതിയാക്കി വന്ന ആളുകൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. മാത്രവുമല്ല ഭക്ഷണം കിട്ടാത്തത് മൂലം ടൂറിസം മേഖല പ്രതിസന്ധി നേരിടുന്നു. ഈ സാഹചര്യത്തിൽ വാണിജ്യ ഗ്യാസ് ലഭ്യത ഉറപ്പുവരുത്തു ന്നതിനുള്ള ഇടപെടലുകൾ നടത്തണമെന്ന് പ്രവാസി കോൺഗ്രസ് വയനാട് ജില്ല നേതൃത്വ യോഗം ആവശ്യപ്പെട്ടു. കൂടാതെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വരുമാനം കുറവായ സാഹചര്യത്തിൽ വായ്പകൾക്ക് മൊറോട്ടോറിയം ഏർപ്പെടുത്തണമെന്നും യോഗത്തിന്റെ ഉത്ഘാടന വേളയിൽ ജില്ല പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ ആവശ്യപ്പെടുകയും. അധികൃതർക്ക് ഇതിന്മേൽ നിവേദനം കൊടുക്കുകയും ചെയ്തു.മമ്മൂട്ടി കോമ്പി, പി. ഇ . ഷംസുദ്ധീൻ,പി.സി. അസൈനാർ, ആയിഷ പള്ളിയാൽ,ടി. ടി. സുലൈമാൻ, ജലീൽ അമ്പലവയൽ, റിയാസ് തൃക്കേപ്പറ്റ, പി. വി. ആന്റണി, രാജേഷ് നമ്പിച്ചൻ കുടി, സുനിൽ മുട്ടിൽ, അബ്‌ദുൾ റഷീദ്‌,ഷമീർ മാണിക്യം, ഷമീർ മാളിക,ചന്ദ്രൻ വൈക്കത്ത്, അനിൽകുമാർ ടി. ബി. കെ. പി. സാദത്ത്,തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *