April 25, 2026

വള്ളിയൂർക്കാവ് ആറാട്ടു മഹോത്സവം; സാംസ്കാരിക സമ്മേളനം നടത്തി

0
IMG_20260326_180935
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ടു മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു അധ്യക്ഷത വഹിച്ചു. അസം അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നു പ്ലാന്റ് ബയോ ടെക്‌നോളജിയിൽ ഡോക്ടറേറ്റ് നേടിയ എസ്. അരുണിമ, ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ മത്സരത്തിൽ വീണവായനയിൽ ഒന്നാം സ്ഥാനം നേടിയ വന്ദന പി. അയ്യർ എന്നിവരെ അനുമോദിച്ചു. മലബാർ ദേവസ്വം ബോർഡംഗം ആർ. രതീഷ്, വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം പാരമ്പര്യ ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ. പത്മനാഭൻ, എക്സിക്യുട്ടീവ് ഓഫീസർ കെ. ജിതേഷ്, മലബാർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ. രാമചന്ദ്രൻ, എ. അനന്തകൃഷ്ണ ഗൗഡർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *