മാനന്തവാടി നഗരസഭാ യുഡിഎഫ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: ഐക്യ ജനാധിപത്യ മുന്നണി മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാർത്ഥി ഉഷ വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മാനന്തവാടി നഗരസഭാ യുഡിഎഫ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി നിരീക്ഷകനും വീരാജ്‌പേട്ട എം.എൽ.എയുമായ എ.എസ് പൊന്നണ്ണയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ സുനിൽ ആലിക്കൽ അധ്യക്ഷത വഹിച്ചു. അർഷാദ് ചെറ്റപ്പാലം സ്വാഗതമാശംസിച്ചു. യുഡിഎഫ് നേതാക്കളായ സി. കുഞ്ഞബ്ദുള്ള, പടയൻ മുഹമ്മദ്, അഡ്വ. എൻ.കെ വർഗ്ഗീസ്, നിഷാന്ത് കാട്ടിക്കുളം, പി.വി. ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, ഷിബു ജോർജ് എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ വി.യു ജോയി, എ. ബിജി, ഹംസ ഇസ്മായിൽ, ഹംസ പള്ളിയാൽ, തോമസ് ഇ.എം, പി.ടി മഷ്ഹൂദ്, എസ്.ടി ജോസഫ്, ഫൈസൽ പഞ്ചാരകൊല്ലി, ഷാഹിദ ആറാട്ടുതറ, കെ.എം മത്തായി, ജിൻസ് ഫാന്റസി, പെരുമ്പിൽ ഷിന്റോ ജോൺ, ജോസ് കെ.വി.പി, മമ്മൂട്ടി, കെ.എം നുസൈബ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.





Leave a Reply