April 25, 2026

താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണ് ഒരാൾ മരിച്ചു

0
IMG_20260327_092712
By ന്യൂസ് വയനാട് ബ്യൂറോ

 

 

താമരശ്ശേരി: ചുരത്തിലെ ഒമ്പതാം വളവിന് താഴെ ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.അബു ചെറുവലത്ത് വീട്  കുളത്തൂർ കാക്കൂർ  മകൻ ഹമീദ് (65) ആണ് മരണപ്പെട്ടത്. അപകടം നടന്നത് എങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. സതീഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ഷിബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി. ഷറഫുദ്ദീൻ, കെ. ഷാഹുൽഹമീദ്, ദീപു കെ.ആർ എന്നിവർ ചേർന്ന് സ്ട്രക്ചർ നോട്ട് ഉപയോഗിച്ചാണ് മൃതദേഹം മുകളിലെത്തിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *